ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. അപകടത്തിന് പിന്നാലെ വിമാന സർവീസ് റദ്ദാക്കിയിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടോടെ അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപകടം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.വിമാനത്തിന്റെ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇൻഡിഗോ എയർലൈൻസ് പറയുന്നു.
https://twitter.com/ANI/status/1552853883801636866?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1552853883801636866%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2022%2F07%2F29%2Findigos-assam-kolkata-flight-cancelled.html