കഴിഞ്ഞ ആറു മാസത്തിനിടെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത് 15 ലക്ഷത്തിലധികം പേർ. ഇതിൽ 81 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. 19 ശതമാനമാണ് സ്വദേശികൾ. 4.54 ലക്ഷം പേർ പ്രാർഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരായും എത്തി.
സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. ഫ്രാൻസ്, യുഎസ് നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.