യുഎഇ ഇന്ധന വില സമിതി ഇന്ന് ജൂലൈ 31 ന് 2022 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഓഗസ്റ്റ് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.03 ആയിരിക്കും , ജൂലൈയിലെ 4.63 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റ് മാസത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്.
ഓഗസ്റ്റ് 1 മുതൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.92 ആയിരിക്കും, ജൂലൈയിൽ ഇതിന് ലിറ്ററിന് 4.52 ദിർഹമായിരുന്നു.
ഓഗസ്റ്റ് 1 മുതൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.84 ആയിരിക്കും, കഴിഞ്ഞ മാസം ജൂലൈയിൽ ഒരു ലിറ്ററിന് 4.44 ദിർഹമായിരുന്നു, അതേസമയം ഡീസലിന് ജൂലൈയിലെ 4.76 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഗസ്റ്റ് 1 മുതൽ 4.14 ആണ് ഈടാക്കുക.
⛽ Monthly Fuel Price Announcement:
August 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/HhACWarUyz— Emarat (امارات) (@EmaratOfficial) July 31, 2022