Search
Close this search box.

കേരളത്തിൽ ഒരാള്‍ക്ക് കൂടി മങ്കിപോക്സ് : യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയ്ക്കാണ് രോഗം ; ആകെ കേസുകൾ 5 ആയി

Dubai driving license: RTA announces 'click and drive'; mobile eye testing service

കേരളത്തിൽ ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27 ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനായ മലപ്പുറം സ്വദേശിയായ യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്. യുവാവ് ഇപ്പോൾ മലപ്പുറത്ത് ചികിത്സയിലാണ്.

കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.

കേരളത്തിൽ ഇതുവരെ 5 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts