യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം (നാഷണൽ സെന്റർ ഓഫ് മെറ്ററോളജി ) അറിയിച്ചു.
ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ യുഎഇയുടെ കിഴക്കൻ മേഖലയിൽ മഴയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവ ഉൾപ്രദേശങ്ങളിലേക്കും തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം.
അബുദാബിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസിലും എത്തും. ദുബായിൽ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിയും മണലും വീശാൻ ഇടയാക്കും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കും.