ഷാർജ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു

2 Malayalees died in a car accident on Sharjah Emirates Road

ഷാർജ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അർഷാദ് (54), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്. ഇന്നലെ ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം.

ഷാർജ എമിറേറ്റ്സ് റോഡിൽവെച്ച്, ഇവർ സഞ്ചരിച്ച പിക്കപ്പ്‌ വാനിന് പിറകിൽ ട്രെയിലർ ഇടിക്കുകയായിരുന്നു. സന്ദർശകവിസയിലെത്തിയ ഇരുവരും ഒരേസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!