Search
Close this search box.

ജനുവരി 1 മുതൽ ഡെബിറ്റ് കാർഡുകൾ അസാധുവാകുന്നു

നോട്ട് നിരോധനകാലത്തേതിന് സമാനമായ തിരക്കിലേക്ക് രാജ്യത്തെ ബാങ്കുകൾ പോവാൻ സാധ്യത. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡ് ഒഴിവാക്കാൻ റിസർവ്വ് ബാങ്ക് തീരുമാനിച്ചതിനെ തുടർന്നാണ് ഈ അവസ്ഥ വന്നു ചേർന്നത്. ഈ കാർഡുകൾ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം ഡിസംബര്‍ 31 വരെ മാത്രമാവും. ജനുവരി ഒന്നുമുതല്‍ ചിപ്പ് ആന്‍ഡ് പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ അഥവാ ഇ എം വി കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. റിസര്‍വ് ബാങ്ക് നേരത്തെ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഴയ കാര്‍ഡുകള്‍ അസാധുവാകുന്നത് .

എന്നാൽ ഭൂയോരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും പഴയ കാർഡുകൾ ആണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തു എസ് ബി ഐ മാത്രമാണ് കാര്‍ഡുകള്‍ കുറച്ചെങ്കിലും ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിട്ടുള്ളത്. സാധാരണ ക്കാരായ ഇടപാടുകാര്‍ക്ക് ഇപ്പോഴും ഈ മാറ്റത്തെ കുറിച്ച് അറിവില്ല. മാഗ്‌നറ്റിക് കാര്‍ഡ് ഉപയോഗം ഒരാഴ്ച്ച കൂടി നീട്ടി നല്‍കണമെന്ന് എസ് ബി ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ആര്‍ ബി ഐ യോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല നിലപാട് ലഭിച്ചിട്ടില്ല.

കാര്‍ഡുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതമായാല്‍ നോട്ടു നിരോധന കാലയളവിലുണ്ടായ തുപോലുള്ള തിരക്ക് ബാങ്കുകളില്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് ജീവനക്കാര്‍ . ക്‌ളോണിംഗ്, സ്‌കീമിങ് എന്നിങ്ങനെ തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ 32 ലക്ഷം എ ടി എം കാര്‍ഡുകളാണ് മരവിപ്പിക്കേണ്ടി വന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ കാർഡുകൾ പുറത്തിറക്കുന്നത്.

പുതിയ കാർഡ് ലഭിക്കാത്തവരും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവരും ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് എസ് ബി ഐ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!