യു എ ഇയിൽ പുതുവർഷ ദിനമായ ജനുവരി ഒന്നിന് പ്രഖ്യാപിച്ച അവധി സ്വകാര്യ മേഖലയ്ക്ക് കൂടി ബാധകമായിരിക്കുമെന്നു ഹ്യൂമൻ റിസോർസ് വകുപ്പ്. ഹ്യൂമൻ റിസോർസ് വകുപ്പ് മന്ത്രി നാസർ ബിൻ താനി അൽ ഹംലി പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
പുതുവർഷ ദിനത്തിൽ യു എ ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അവധി ആയിരിക്കുമെന്ന് നേരത്തെ യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോർസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.