ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ‘ആസാദി കാ അമൃത് മഹോത്സവ്’ രാജ്യത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ 75 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ നിർമ്മിച്ച 75 പേലോഡുകൾ ഉൾക്കൊള്ളുന്ന “ആസാദിസാറ്റ്” എന്ന SSLV സഹ-പാസഞ്ചർ ഉപഗ്രഹം ഇന്ന് ഞായറാഴ്ച വിക്ഷേപിച്ചു.
ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇതോടെ ഭൗമ നിര്‍മിതി ഉപഗ്രഹവും ആസാദി സാറ്റും ഒരുമിച്ച് ഭ്രമണപഥത്തിലേക്കെത്തുകയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉപഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ആസാദി സാറ്റിന്റെ ഭാരം എട്ട് കിലോ മാത്രമാണ്. ഉപഗ്രഹ വാഹിനി എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്. പത്തില്‍ താഴെ മാത്രം ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുത്ത വിക്ഷേപണമാണ് നടന്നത്.