Search
Close this search box.

ആകാശയുടെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെത്തി

Akasha's first flight from Mumbai to Ahmedabad

ഓഹരിവിപണിയിലെ മുന്‍നിര നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയര്‍’ വിമാനക്കമ്പനിയുടെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര.

ഞായറാഴ്ച രാവിലെ 10.05-ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ആണ് ആദ്യ വിമാനം ഫ്ലാഗ്ഓഫ് ചെയ്തത്. വിമാനം 11.25-ന് അഹമ്മദാബാദില്‍ ഇറങ്ങി. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രഖ്യാപിതലക്ഷ്യം ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ്. മറ്റു കമ്പനികളെക്കാള്‍ പത്തുശതമാനംവരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.

ആദ്യപറക്കലിന്റെ സന്തോഷം ആകാശ എയര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആകാശ എയറിന് ആശസംകളുമായി ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts