SSLV റോക്കറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചെങ്കിലും ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിച്ചില്ലെന്ന് ISRO

India's SSLV rocket successfully launched but no signal received from satellites, says ISRO

ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള എസ്എസ്എല്‍വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചെങ്കിലും ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിച്ചില്ലെന്ന് ഐഎസ്ആര്‍ഒ. ആദ്യ വിക്ഷേപണത്തില്‍ എസ്എസ്എല്‍വി രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഞായറാഴ്ച രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്.

അവസാനഘട്ടത്തില്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വിക്ഷേപണത്തിന് ശേഷം 12 മിനിറ്റും 36 സെക്കന്റും കഴിഞ്ഞപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും അമ്പത് സെക്കന്റുകള്‍ കൂടി പിന്നിട്ടപ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു. എന്നാല്‍, എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ മേധാവി സോമനാഥ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!