Search
Close this search box.

യു എ ഇയിൽ പുതിയ 945 കോവിഡ് കേസുകൾ കൂടി / കോവിഡ് മരണമില്ല – 2022 ഓഗസ്റ്റ് 7

945 new covid cases in UAE / no covid deaths - 7 Aug 2022

യു എ ഇയിൽ തുടർച്ചയായി മൂന്നാം ദിനവും പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി. ഇന്ന് 2022 ഓഗസ്റ്റ് 7 ന് പുതിയ 945 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 980 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

945 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 998,714 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,337 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 980 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 977,608 ആയി,

191,532 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 945 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,769 ആണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts