ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ 75 ശതമാനം നിർമാണം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബായ്-അൽ ഐൻ റോഡിന്റെ ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ന്റർസെക്ഷൻ വരെ റാസൽ ഖോർ റോഡിലൂടെ 8 കിലോമീറ്റർ നീളുന്നതാണ് പദ്ധതി. 2 കിലോമീറ്റർ നീളത്തിൽ പാലങ്ങൾ നിർമ്മിക്കുക, റാസൽഖോർ റോഡ് ഓരോ ദിശയിലും മൂന്ന് മുതൽ നാല് വരെ വരിയായി വീതികൂട്ടുക, ഇരുവശങ്ങളിലും രണ്ട് വരി സർവീസ് റോഡുകൾ നിർമ്മിക്കുക എന്നിവയാണ് നിർമ്മാണ പ്രവൃത്തികൾ.
റാസ് അൽ ഖോർ റോഡിന്റെ ശേഷി മണിക്കൂറിൽ 10,000 വാഹനങ്ങളായി വർധിപ്പിക്കുക, യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയ്ക്കുക, ഗതാഗത സുരക്ഷയും ഒഴുക്കും വർദ്ധിപ്പിക്കുക, നിലവിലുള്ള ഓവർലാപ്പിംഗ് ട്രാഫിക് സ്പോട്ടുകൾ ഇല്ലാതാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദ ലഗൂൺസ്, ദുബായ് ക്രീക്ക്, മൈദാൻ ഹൊറൈസൺ, റാസൽ ഖോർ, അൽ വാസൽ, നാദ് അൽ ഹമർ കോംപ്ലക്‌സ് എന്നിങ്ങനെ 650,000 നിവാസികൾ അധിവസിക്കുന്ന പ്രധാന വികസന പദ്ധതികൾക്ക് ഈ പദ്ധതി സേവനം നൽകുന്നുവെന്ന് ഡയറക്ടർ ജനറൽ, ബോർഡ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു.