ഗൂഗിൾ സെർച്ച് പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ.

Google down for thousands of users: Downdetector

ചൊവ്വാഴ്ച രാവിലെ ഗൂഗിൾ സെർച്ച് പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ട്. വെബ് സൈറ്റുകൾ ഡൌൺ ആകുന്ന വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ൻറെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിൾ സെർച്ചിൽ 40,000-ലധികം പ്രശ്‌നങ്ങൾ ഡൌൺ ഡിക്ടക്ടറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൂഗിൾ സെർച്ചിൽ എന്തെങ്കിലും തിരയുമ്പോൾ എറർ 502 കാണിക്കുന്നതാണ് പ്രശ്നം. “502. ഇതൊരു എറർ ആണ്. സെർവറിന് ഒരു താൽക്കാലിക തടസ്സം നേരിട്ടതിനാൽ നിങ്ങളുടെ റിക്വസ്റ്റ് ഇപ്പോൾ സാധിക്കില്ല എന്നാണ് സന്ദേശത്തിൽ കാണിക്കുന്നത്. 30 സെക്കൻഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിൾ ആവശ്യപ്പെടുന്നു.

മറ്റൊരു സന്ദേശത്തിൽ, “തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യർത്ഥന ഇപ്പോൾ പരിഗണിക്കാൻ സാധിക്കില്ല. ചില ഇൻറേണൽ സെർവർ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയർമാരുടെ ശ്രദ്ധയിൽ പ്രശ്നം എത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.” എന്ന് ഗൂഗിൾ പറഞ്ഞു. ഗൂഗിൾ ട്രെൻഡ്സ് സേവനവും കുറച്ച് സമയം പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടുണ്ട്. ലിങ്ക് തുറക്കുന്നുണ്ടെങ്കിലും, ട്രെൻഡുകൾ കാണിക്കുന്ന വിൻഡോ ശൂന്യമായിരുന്നു. എന്നിരുന്നാലും, തത്സമയ ട്രെൻഡുകൾ ശരിയായി പ്രവർത്തിക്കുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഈ സേവനം പുനഃസ്ഥാപിക്കപ്പെട്ടു.

ഗൂഗിൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ പരാതി പറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!