ഓൺലൈൻ റമ്മി ഗേമുകൾ നിരോധിക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരികയാണ്. നിരോധനം സംബന്ധിച്ച് ജനാഭിപ്രായം സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അധ്യാപകർ, യുവാക്കൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ചെറുപ്പക്കാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങി വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം തേടാനാണ് സർക്കാർ നീക്കം. ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയിൽ ഐഡിയിലാണ് അഭിപ്രായം അറിയിക്കേണ്ടത്. ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങൾ അറിയിക്കണം.
സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിവരങ്ങൾ പ്രത്യേകമായി നൽകാം. ഇങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒൻപതാം തീയതിക്ക് മുമ്പായി homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം. അഭിപ്രായങ്ങൾ അറിയിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് കൂടിക്കാഴ്ചയും നടത്തും. ഓൺലൈൻ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാരിന്റെ നീക്കം.