ദുബായ് ക്രീക്ക് ഏരിയയിൽ ഇവാക്വേഷൻ പരിശീലനം നടത്തുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ഇന്ന് ഓഗസ്റ്റ് 10 രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് 4 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം നടക്കുക.
പരിശീലനത്തിന്റെ സമയത്ത് പുക ഉണ്ടാകാമെന്നും സുരക്ഷാ കാരണങ്ങളാൽ പരിസര പ്രദേശങ്ങളിലുള്ളവർ സൈറ്റിൽ നിന്ന് മാറി നിൽക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
പരിശീലനത്തിന്റെ ഫോട്ടോകൾ എടുക്കരുതെന്നും പരിശീലനം ചെയ്യുന്ന സ്ഥലത്തിന് ചുറ്റുമായി വരരുതെന്നും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.