Search
Close this search box.

യുഎഇയിലെ മിക്ക പ്രദേശങ്ങളിലും റെഡ് ഡസ്റ്റ് അലർട്ട് പ്രഖ്യാപിച്ചു

പൊടിപടലങ്ങൾ കാരണം ചില പ്രദേശങ്ങളിൽ 500 മീറ്ററിൽ താഴെ ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രതയോടെ വാഹനമോടിക്കാൻ യുഎഇയിലെ പോലീസ് സേന അഭ്യർത്ഥിച്ചു. അതേസമയം ഇന്ന് വൈകി മഴയ്ക്ക് സാധ്യതയുള്ളതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വാഹനയാത്രക്കാർക്ക് പൊടിപടലങ്ങൾ കാരണം ദൂരക്കാഴ്ച കുറവാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം വാഹനമോടിക്കുമ്പോൾ കാലാവസ്ഥ ചിത്രീകരിക്കരുതെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിക്കുന്നു. ഇത് അവരുടെ ശ്രദ്ധ തെറ്റി അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുഎഇയുടെ മിക്ക ഭാഗങ്ങളിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിൽ കോഡ്-റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts