ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിന് സമീപം മിസൈൽ പതിച്ചു ; 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിന് സമീപം ജനവാസമേഖലയിൽ റഷ്യൻ മിസൈൽ പതിച്ചതു പരിഭ്രാന്തി പരത്തി. 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ യുഷ്നോക്രൈൻസ്കിനു സമീപം വോസ്നെസെൻസ്ക് പട്ടണത്തിലെ 5 നില പാർപ്പിടസമുച്ചയത്തിലാണു മിസൈൽ പതിച്ചത്. മൈക്കലോവ് പ്രവിശ്യയിലാണിത്. ആണവനിലയം ലക്ഷ്യമിട്ടാണു മിസൈൽ അയച്ചതെന്നാണ് യുക്രൈൻ ആരോപണം. മാർച്ച് ആദ്യം ഈ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യൻ സേന ശ്രമിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടി.

റഷ്യയുടെ പുതിയ നീക്കത്തിനെതിരെ യുക്രെയ്ൻ ഐക്യരാഷ്ട്ര സംഘടനയുടെയും രാജ്യാന്തര ഏജൻസികളുടെയും സഹായം തേടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സാപോറീഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ റഷ്യൻസേന പിടിച്ചെടുത്തിരുന്നു. ഈ ആണവ നിലയം തിരിച്ചുപിടിക്കാനായി യുക്രെയ്ൻ സേനയും രംഗത്തിറങ്ങിയതോടെ ആണവസുരക്ഷ സംബന്ധിച്ച് നേരത്തേ യു എൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!