നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് യുഎഇയിൽ ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
പകൽ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ചിലപ്പോൾ മൂടൽമഞ്ഞുള്ളതുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.
അതേസമയം അബുദാബിയിലെ താപനില ഇന്ന് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതോടൊപ്പം ദുബായിൽ 45 ഡിഗ്രി സെൽഷ്യസായി ഉയരുകയും ചെയ്യും.