ദുബായ്: പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ തല്ലിയതിന് 35 കാരനായ സെക്യൂരിറ്റി ഗാർഡിന് തടവും നാടുകടത്തലും വിധിച്ചു.
ദുബായ് പോലീസ് പട്രോളിംഗിൽ നിന്ന് ഒരാൾ ഓടിപ്പോകാൻ ശ്രമിക്കുന്നത് കണ്ടെന്നും തടയാൻ ഇടതു ചെവിയിൽ അടിച്ചെന്നും പ്രവാസി പറഞ്ഞു. തുടർന്ന് ഇടതു ചെവിയിൽ ചോരവാർന്ന് പ്രതി താഴെ വീണു.
പോലീസ് വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെന്നും സെക്യൂരിറ്റി ജീവനക്കാരൻ തല്ലി എന്നും പ്രതി പറഞ്ഞു.
മോഷണക്കേസിലാണ് ഇയാളെ പിന്തുടരുന്നതെന്ന് പോലീസ് വ്യക്തമാക്കി.