UPI സേവനങ്ങൾക്ക് തൽക്കാലം പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ

സേവനങ്ങൾക്ക് പണം ഈടാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കണം. യു പി ഐ ഇടപാടുകൾക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!