യുഎഇയുടെ എണ്ണ ഇതര വ്യാപാരം 2022 ന്റെ ആദ്യ പകുതിയിൽ 1 ട്രില്യൺ ദിർഹം മറികടന്നു, 2021 അവസാന പകുതിയിൽ 17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
യുഎഇയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം 1 ട്രില്യൺ ദിർഹം കടക്കുന്നത് എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എണ്ണ ഇതര മേഖലകളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ സ്വീകരിച്ച നിരവധി സംരംഭങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് നന്ദിയുമറിയിച്ചു.
യുഎഇയുടെ ചരിത്രത്തിൽ ആദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം വെറും അര വർഷത്തിനുള്ളിൽ 1 ട്രില്യൺ ദിർഹം കവിയുന്നത്. ഞങ്ങൾ ഒരു ട്രില്യൺ 53 ബില്യൺ ദിർഹത്തിലെത്തി, കഴിഞ്ഞ അർദ്ധ വർഷത്തേക്കാൾ 17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മനുഷ്യരാശി കടന്നുപോയ ഏറ്റവും പ്രയാസകരമായ പകർച്ചവ്യാധിക്ക് ശേഷം അന്താരാഷ്ട്ര വ്യാപാരത്തിന്റെ വീണ്ടെടുപ്പ് യുഎഇ ലോകത്തിന് തെളിയിച്ചു, ”ഷൈഖ് മുഹമ്മദ് പറഞ്ഞു.