യു എ ഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ മൂടൽമഞ്ഞും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. ഇന്ന് 15 മുതൽ 65 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും. ചിലപ്പോൾ പൊടിമണൽ കാറ്റ് വീശാനും ഇടയാക്കും,
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കും.