സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സൈക്ലിസ്റ്റുകൾക്കും ഇലക്ട്രിക് സ്കൂട്ടർ റൈഡർമാർക്കും 500 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് പോലീസ് വ്യാഴാഴ്ച 200 ദിർഹം മുതൽ 500 ദിർഹം വരെയുള്ള പുതിയ പിഴകൾ അവതരിപ്പിച്ചിട്ടുണ്ട് .
സുരക്ഷാ ആവശ്യകതകൾ പാലിക്കാത്ത പരിഷ്‌ക്കരിച്ച ബൈക്കുകളും സ്‌കൂട്ടറുകളും ഓടിക്കുക, പ്രത്യേക സൈക്കിൾ പാതകൾ ഉപയോഗിക്കാതിരിക്കുക, ശരിയായ സുരക്ഷാ കവചങ്ങൾ ധരിക്കാതിരിക്കുക, യാത്രക്കാരനെ കയറ്റുക എന്നിവ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. താഴ്ന്ന സീറ്റിൽ റൈഡർ ഇരിക്കുന്ന സ്കൂട്ടറുകൾ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
റൈഡർ നിന്ന് ഓടിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് ഐടിസി ജൂണിൽ അറിയിച്ചിരുന്നു.
.@ITCAbuDhabi, in collaboration with @ADPoliceHQ, is upholding regulatory guidelines for bicycle and electric scooter use across the emirate by issuing fines to violators, to ensure the highest security and safety standards. pic.twitter.com/aal4gwMEoF
— مكتب أبوظبي الإعلامي (@admediaoffice) August 25, 2022