ദുബായ്: ദുബായിയിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിലാണ് ഷിനോയ് സോമൻ സ്കോററായി എത്തുന്നത്. ആറു പേരടങ്ങുന്ന സംഘത്തിലെ ഏക മലയാളിയാണ് ഷിനോയ്. ഇദ്ദേഹം കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. 2009 മുതൽ ദുബായിൽ നടക്കുന്ന ഐസിസി മത്സരങ്ങളിൽ പ്രവർത്തിച്ചിരുന്ന ഷിനോയ് ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ എത്തുന്നത് ആദ്യമായാണ്.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ സ്‌കോറർ ആകാൻ സാധിച്ചതിൽ അതിയായ സന്തോഷമുള്ളതായി ഷിനോയ് വ്യക്തമാക്കി. ഇദ്ദേഹം സാഫ്രോൺ ഗ്രൂപ്പിന്റെ സെയിൽസ് & മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ആയി ജോലി ചെയ്യുകയാണ്. കുടുംബ സമേതമാണ് ഷിനോയ് ദുബായിൽ താമസിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.