ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ തകര്‍ത്തു. എട്ട് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
