പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാനിലേക്ക് അടിയന്തര സഹായമെത്തിക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
യുഎഇ പ്രസിഡന്റും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് പാക്കിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ ഇരയായവർക്ക് അനുശോചനവും അറിയിച്ചു.
പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാനിലേക്ക് അടിയന്തര ദുരിതാശ്വാസ സഹായം നൽകാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിടുകയും ചെയ്തു. വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നതിനായി കുടിയിറക്കപ്പെട്ടവർക്ക് എല്ലാ മാനുഷിക ദുരിതാശ്വാസ സേവനങ്ങളും നൽകാനും ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടു.
യുഎഇയുടെ പാക്കിസ്ഥാനിലേക്കുള്ള ദുരിതാശ്വാസ സഹായത്തിൽ ഏകദേശം 300,000 ടൺ ഭക്ഷണ വിതരണങ്ങളും ടൺ കണക്കിന് മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ സപ്ലൈകളും ടെന്റുകളും ഷെൽട്ടർ സാമഗ്രികളും ഉൾപ്പെടുന്നു.