Search
Close this search box.

2 വയസുകാരനായ മകനെ അമ്മ കാറിൽ ലോക്ക് ചെയ്ത് ഗ്രോസറിയിൽ പോയി : കാറിൽ കുടുങ്ങിപോയ കുട്ടിയ്ക്ക് രക്ഷകരായെത്തിയത് ദുബായ് പോലീസ്

Mother locked her 2-year-old son in the car and went to the grocery store: Dubai Police came to the rescue of the child who was stuck in the car.

യുഎഇയിൽ ഗ്രോസറി സാധനങ്ങൾ വാങ്ങുന്നതിനായി അമ്മ കാറിൽ ലോക്ക് ചെയ്ത് കുടുങ്ങിപ്പോയ 2 വയസുകാരനായ മകനെ ദുബായ് പോലീസ് രക്ഷപ്പെടുത്തി.

അമ്മ കുട്ടിയെ കാറിൽ ലോക്ക് ചെയ്തതിനെത്തുടർന്ന് കുട്ടി കാറിൽ നിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാറിന്റെ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് കുട്ടി തനിച്ചായിരുന്നു.

ഷോപ്പിംഗ് കഴിഞ്ഞ് കാറിൽ തിരിച്ചെത്തിയ അമ്മ കാറിനുള്ളിൽ താക്കോൽ മറന്ന് വെച്ചിരുന്നു. കുട്ടി ഉള്ളിലുള്ളതിനാൽ കാർ ഡോർ എങ്ങനെ അകത്ത് നിന്ന് ലോക്ക് ആയതെന്ന് അവ്യക്തമാണെന്നും പോലീസ് പറഞ്ഞു.

കാർ തുറക്കാൻ കഴിയാത്തതിനാൽ കുട്ടി അപകടത്തിലാണെന്ന് മനസ്സിലാക്കിയ അമ്മ സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു. 5 മിനിറ്റിനുള്ളിൽ തന്നെ പോലീസെത്തി കാറിന്റെ വാതിലുകൾ തുറന്ന് നല്ലനിലയിൽ കണ്ടെത്തിയ കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞു,” വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ആരോഗ്യനില വഷളാകുകയോ ശ്വാസംമുട്ടി മരിക്കുകയോ ചെയ്‌തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് രക്ഷിതാക്കളുടെ വളരെ അപകടകരമായ ശീലമാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!