Search
Close this search box.

ഈ വർഷം റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടായ അപകടത്തിൽ മരണപ്പെട്ടത് 12 പേർ : ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

12 people have died in road crossing accidents this year- Dubai Police has issued a warning

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാൽനടയാത്രക്കാർ ഉൾപ്പെട്ട 192 ട്രാഫിക് അപകടങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും 199 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗത, അനധികൃത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കൽ എന്നിവയാണ് അപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജുമാ ബിൻ സുവൈദാൻ പറഞ്ഞു. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന്റെ പ്രാധാന്യം ചിലർക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് മീറ്ററുകൾ അകലെ ഒരു ക്രോസിംഗ് പോയിന്റോ പാലമോ ഉണ്ടായിരുന്നിട്ടും അശ്രദ്ധമായി റോഡുകൾ മുറിച്ചുകടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു . മണിക്കൂറിൽ 120 കിലോമീറ്റർ വേഗപരിധിയുള്ള ഹൈവേകൾ കടക്കാൻ ശ്രമിക്കുന്നവരുണ്ടായിരുന്നു. വാഹനമോടിക്കുന്നവർ എപ്പോഴും ജാഗരൂകരായിരിക്കണം, കാരണം കാൽനടയാത്രക്കാരുടെ പിഴവാണെങ്കിലും അപകടങ്ങൾ ഒഴിവാക്കാനാകും, അദ്ദേഹം പറഞ്ഞു.

2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തരം അപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!