ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ യു എ ഇ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം.
ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്താനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ കളി വിജയിച്ച്, ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ മുൻ നിര താരങ്ങൾക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായകമാണ്.