യുഎഇയിൽ ഇന്ന് 2022 സെപ്റ്റംബർ 3 ന് പുതിയ 421 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 587 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.
421 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1016,745 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,341 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 587 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 996,061 ആയി. 211,386 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 421 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,343 ആണ്.