ദുബായിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ അൽ ഖൈൽ സ്ട്രീറ്റിൽ ഒരു വാഹനം തകരാറിലായതിനെത്തുടർന്ന് ഗതാഗതക്കുരുക്കിന് കാരണമായി. ഷെയ്ഖ ലത്തീഫ പാലം ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള എക്സിറ്റ് കഴിഞ്ഞ് അൽ ഖൈൽ സ്ട്രീറ്റിലാണ് വാഹനം തകരാറിലായതെന്ന് ദുബായ് പോലീസിന്റെ ട്വീറ്റിൽ പറയുന്നു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗതക്കുരുക്കിൽ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്