അമേരിക്കയിൽ സൂപ്പർമാർക്കറ്റിലേക്ക് വിമാനം ഇടിച്ചുകയറ്റുമെന്ന് പൈലറ്റിന്റെ ഭീഷണി : താമസക്കാരെ ഒഴിപ്പിച്ചു

Pilot threatens to crash plane into city, residents evacuated

യുഎസിലെ സൂപ്പർമാർക്കറ്റിൽ വിമാനം ഇടിച്ചുകയറ്റുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തി ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇന്ന് ശനിയാഴ്ച രാവിലെ തട്ടിയെടുത്ത ചെറിയ വിമാനവുമായി ഒരാൾ മിസിസിപ്പി നഗരത്തിന് മുകളിലൂടെ വാൾമാർട്ട് സ്റ്റോറിൽ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

പ്രദേശത്തെ കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ മിസ്സിസിപ്പി ഭരണകൂടം പോലീസിന് നിർദ്ദേശം നൽകിയതായാണ് വിവരം. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ 5 മണിക്ക് ട്യൂപ്ളോ വിമാനത്താവളത്തിൽ നിന്ന് 9 സീറ്റുകളുള്ള വിമാനം ഒരാൾ തട്ടിയെടുത്ത ശേഷം ഭീഷണി മുഴക്കി.

പ്രദേശത്തെ എല്ലാ അടിയന്തിര സംവിധാനങ്ങൾക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് പോകരുത് എന്ന് പൗരന്മാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. യുവാവുമായി പോലീസ് ആശയവിനിമയം നടത്താൻ ശ്രമം ആരംഭിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മണിക്കൂറിലധികമായി ഇയാൾ വിമാനവുമായി ആകാശത്ത് വട്ടമിട്ട് പറക്കുകയാണെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!