യു.എ.ഇയിൽ വിവിധയിടങ്ങളിൽ ഇന്നും കാറ്റും മഴയും ലഭിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലും ഫുജൈറയിലുമാണ് പ്രധാനമായും കനത്ത മഴ പെയ്തത്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി NCM ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ രാത്രി 10 മണി വരെ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിൽ കാണിക്കുന്ന ഡിജിറ്റൽ വേഗപരിധി (Variable speed limits) കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
വ്യാജവാർത്തകളും പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.






