ഇന്ധനം നിറയ്ക്കുന്നതിൽ സാങ്കേതിക തടസ്സം: ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം നാസ വീണ്ടും മാറ്റിവച്ചു.

Nasa officially postpones rocket launch to Moon due to fuel leak

ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആർട്ടെമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്.

ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 ഓഗസ്റ്റ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, റോക്കറ്റിന്‍റെ 4 കോർ സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, വീണ്ടും സാങ്കേതിക പിശക് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!