ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 181 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി 44 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 60 റണ്‍സെടുത്തു.
