ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ (King Charles III) അധികാരമേറ്റു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങിൽ ഇരുന്നൂറോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു.
പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്ന് ഉടനുണ്ടാകും. പിന്നാലെ ഹൈഡ്ഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യട്ടും ഉണ്ടാകും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മുതിർന്ന നേതാക്കൾ വിളംബരം നടത്തുക. ഒരു മണിക്കൂറിനുശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ വിളംബരവും നടത്തും. സ്കോട്ലൻഡിലും വെയ്ൽസിലും വടക്കൻ അയർലന്‍ഡിലും വെവ്വേറെ വിളംബരങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും. രാജാവിന്റെ സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.
The United Kingdom | #KingCharlesIII proclaimed Britain's new monarch at the Accession Council at St James's Palace in London.
Queen Consort Camilla, Prince of Wales William, PM Liz Truss and others in attendance.
(Source: Reuters) pic.twitter.com/tZwQ5SOuH3
— ANI (@ANI) September 10, 2022