Search
Close this search box.

ദുബായിലെ സാലിക്കിന്‍റെ ഓഹരി വിൽപ്പന ഇന്ന് മുതൽ : പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 3 ബില്യൺ ദിർഹം സമാഹരിക്കും.

Dubai's Salik announces IPO offer price at Dh2 per share

ദുബായിലെ റോഡ്-ടോൾ ഓപ്പറേറ്റർ സാലിക്ക് അതിന്റെ IPO സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് (സെപ്റ്റംബർ 13) ഔദ്യോഗികമായി തുറന്നിട്ടുണ്ട്. ഓരോ ഷെയറും 2 ദിർഹം നിരക്കിൽ ഓഫർ ചെയ്യുന്നത്.

ദുബായ് എമിറേറ്റിൽ റോഡ് ടോൾ പിരിക്കുന്നതിനുള്ള സംവിധാനമായ സാലിക് 20 ശതമാനം ഓഹരികൾ ജനങ്ങൾക്കു വിൽക്കുന്നതിലൂടെ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 3 ബില്യൺ ദിർഹം സമാഹരിക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ദുബായിൽ ഏറ്റവും അധികം വരുമാനമുള്ള സർക്കാർ സംരംഭമാണ് ടോൾ പിരിവ്. 15 ബില്യൺ ദിർഹത്തിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ സൂചിപ്പിക്കുന്ന ഐപിഒയുടെ വില ഒരു ഷെയറിന് 2.0 ദിർഹം ആയാണ് നിശ്ചയിച്ചിരിക്കുന്നത്. യുഎഇയിലെ പ്രമുഖ ബാങ്കുകൾ വഴി സാലിക്കിന്റെ ഓഹരി ലഭിക്കും.

സാലിക്കിന്റെ മൊത്തം ഇഷ്യൂ ചെയ്ത ഷെയർ ക്യാപിറ്റലിന്റെ 20 ശതമാനത്തിന് തുല്യമായ 1.5 ബില്യൺ സാധാരണ ഓഹരികൾ വാഗ്ദാനം ചെയ്യും. സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഓഫറിന്റെ വലുപ്പം വർദ്ധിപ്പിക്കാനുള്ള അവകാശം സാലിക് കമ്പനിയുടെ ഉടമയായ ദുബായ് സർക്കാരിൽ നിക്ഷിപ്‌തമാണ്.

പ്രാദേശിക ഓഹരി വിപണിയുടെ വിപണി മൂലധനം 3 ട്രില്യൺ ദിർഹമായി ഉയർത്തുന്നതിനായി 10 പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിൽക്കുമെന്ന് ദുബായ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!