Search
Close this search box.

ഷാർജയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം : ഇന്ത്യൻ പ്രവാസിയുടെ കാർ റൗണ്ട് എബൗട്ടിലിടിച്ചു : രക്ഷകരായി സമീപത്തെ ആശുപത്രി പ്രവർത്തകർ.

UAE: Expat suffers massive heart attack while driving, saved after car crashes near hospital

ഷാർജയിൽ 57 കാരനായ ജേക്കബ് ജോൺ നെടിയമ്പത്ത് എന്ന ഇന്ത്യൻ പ്രവാസിയ്ക്ക് ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിക്കുകയും ബോധരഹിതനാകുകയും ഒരു റൗണ്ട് എബൗട്ടിൽ കാർ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഭാഗ്യവശാൽ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

ഷാർജയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിനടുത്തെ റൗണ്ട് എബൗട്ടിനടുത്താണ് സംഭവം ഉണ്ടായത്.
ആശുപത്രിക്ക് പുറത്തുള്ള റൗണ്ട് എബൗട്ടിൽ നടന്ന അപകടത്തെക്കുറിച്ച് കുറച്ച് എമർജൻസി മെഡിസിൻ മേധാവി ഡോ. മുഹമ്മദ് ഷബീർ പി അറിയുകയും കാറിൽ ബോധരഹിതനായി കിടക്കുന്ന ജേക്കബിനെ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു. മറ്റു വാഹനങ്ങളൊന്നും ഈ അപകടത്തിൽ പെട്ടിരുന്നില്ല.

സംഭവത്തിന്റെ തുടക്കസമയത്ത് ജേക്കബിന് പൾസ് ഇല്ലായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി ജേക്കബ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കടപ്പാട് : ഖലീജ് ടൈംസ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts