യുഎഇയിൽ ടൂറിസ്റ്റുകൾക്ക് നികുതി റീഫണ്ട് നൽകുന്നത് ഇനി ഡിജിറ്റലായി

Tax refunds for tourists in the UAE are now digital

യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത നികുതി റീഫണ്ട് യുഎഇ പ്രഖ്യാപിച്ചു

റീട്ടെയ്‌ലർമാരുമായി ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ എല്ലാ രസീതുകളും ഇലക്‌ട്രോണിക് രീതിയിൽ ജനറേറ്റ് ചെയ്യുമെന്നും വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യാൻ വിമാനത്താവളങ്ങളിൽ പോകുമ്പോൾ വിനോദസഞ്ചാരികൾ അവരുടെ പർച്ചേസുകളുടെ പേപ്പറുകളും രസീതുകളും കൊണ്ടുപോകേണ്ടതില്ലെന്നും ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.

റീഫണ്ട് ക്ലെയിം ചെയ്യാൻ ധാരാളം പേപ്പറുകൾ കൊണ്ടുപോകുക എന്നതായിരുന്നു വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ വെല്ലുവിളി. വിനോദസഞ്ചാരികൾ വാങ്ങലുകൾ നടത്തുമ്പോൾ, ടൂറിസ്റ്റ് റീഫണ്ട് കോഡിന്റെ റഫറൻസ് നമ്പർ കാണിക്കുന്ന സ്റ്റിക്കറോട് കൂടിയ ഒരു പ്രിന്റ് ചെയ്ത ഇൻവോയ്സ് ഉണ്ട്. ഓഡിറ്റിന് വേണ്ടി എയർപോർട്ടിൽ വരുമ്പോൾ പേപ്പർ വർക്കുകൾ പരിശോധിക്കും. ഇതൊരു നീണ്ട പ്രക്രിയയാണ്. അതിനാൽ, വിനോദസഞ്ചാരികൾ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് ഡാറ്റ തയ്യാറാക്കണമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്ലാനറ്റുമായി ചേർന്ന് പ്രവർത്തിച്ചു,’ അൽ ബുസ്താനി പറഞ്ഞു.

യുഎഇ 2018-ൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി (VAT)അവതരിപ്പിച്ചത്. രാജ്യത്തെ വിനോദസഞ്ചാരികൾക്ക് രാജ്യം വിടുമ്പോൾ ഔട്ട്‌ലെറ്റുകളിൽ നടത്തിയ പർച്ചേസിന് വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യാം. ഫെഡറൽ ടാക്‌സ് അതോറിറ്റി, പ്ലാനറ്റ് ടാക്‌സ്, സെദ്ദിഖി ഹോൾഡിംഗ്, റസൂൽ ഖൂറി, ജിഎംജി, അപ്പാരൽ എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!