Search
Close this search box.

മസ്‌കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക: യാത്രക്കാരെ ഒഴിപ്പിച്ചു

Smoke on Muscat-Kochi Air India flight: Passengers evacuated

എയര്‍ ഇന്ത്യ എക്‌സ്പ്രസ് (  IX-442 )വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍ പറക്കുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് പുക കണ്ടത്.11 മണിയോടെയാണ് സംഭവം ഉണ്ടായത്.

141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ എമെർജൻസി സ്ലൈഡുകളിലൂടെയാണ് ഇറക്കിയത്. എല്ലാവരും സുരക്ഷിതരാണ്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.  നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!