Search
Close this search box.

പുതിയ ഐഫോൺ 14 യുഎഇയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തുന്നു : ആദ്യം വാങ്ങാനായി ദുബായ് മാളിൽ നീണ്ട ക്യൂ

Apple iPhone 14 sales in UAE begin, hundreds queue outside Dubai Mall

യുഎഇയിൽ പുതിയ ഐഫോൺ 14 ഇന്ന് വിൽപ്പനയ്‌ക്കെത്തുന്നതിനാൽ കൈപ്പറ്റാൻ നൂറുകണക്കിന് ആളുകളാണ് ആദ്യം കൈപ്പറ്റാൻ വേണ്ടി ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിനുള്ളിൽ ക്യൂ നിന്നത്.

രാവിലെ 8 മണി വരെ ക്യൂ ഉണ്ടായിരുന്നു. 14 സീരിസിലുള്ള ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്.

14 സീരീസിൽ അൽപമെങ്കിലും വില കുറവുള്ളത് ഐഫോൺ 14 (6.1 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളത്), ഐഫോൺ 14 പ്ലസ് (6.7 ഇഞ്ച് ഡിസ്‌പ്ലേ) എന്നിവയാണ്. കുറഞ്ഞ ബജറ്റിൽ ജനപ്രിയമാകാൻ പോകുന്ന മോഡലുകളായിരിക്കും ഇവ. പക്ഷേ, ഐഫോൺ 14 സീരീസിലെ യഥാർത്ഥ താരങ്ങൾ പ്രോ സീരീസാണ്.

iPhone 13 സീരീസിൽ ഉള്ള അതേ A15 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് iPhone 14, iPhone 14 Plus ലും ഉള്ളത്. ഡിസൈനും അങ്ങനെ തന്നെ. ക്യാമറയിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ലിയ സെൻസറുള്ള മികച്ച ക്യാമറകളും ഓട്ടോഫോക്കസോടുകൂടിയ പുതിയ 12എംപി സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ എമർജൻസി SOS കൊണ്ടുവന്നിട്ടുണ്ട്. യുഎസിലും കാനഡയിലും ഇത് 2 വർഷത്തേക്ക് മാത്രം സൗജന്യമാണ് ഈ സേവനം. ഇന്ത്യയിൽ ഈ ഫീച്ചർ ലഭ്യമാകില്ല. പുതിയ ഐഫോണുകൾ 5G കണക്റ്റിവിറ്റിയെ പിന്തുണക്കുന്നുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!