Search
Close this search box.

അബുദാബിയിൽ ചാവക്കാട് സ്വദേശിയായ യുവാവിനെ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി.

A complaint has been filed that the youth from Chavakkad has not been seen in Abu Dhabi for more than a month.

ചാവക്കാട് ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് അബുദാബി പോലീസിൽ പരാതി നൽകി. ഒരുമനയൂർ കാളത്ത് സലീമിൻ്റെ മകൻ ഷെമിലിനെയാണ് (28) കഴിഞ്ഞ 2024 മാർച്ച് 31 മുതൽ കാണാതായത്.

മകനെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യാർഥിച്ച് മാതാവ് സഫീനത്ത് മുഖ്യമന്ത്രി പരാതി നൽകിയിട്ടുണ്ട്. എം.കോം ബിരുദധാരിയായ ഷെമിൽ അബുദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ ആയിരുന്നു. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

ഷെമിൽ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായിട്ടും ഷെമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പോലീസിലും പരാതി നൽകുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!