ഇന്ന് ഷാർജ ബുത്തീന ലുലുവിൽ മഹേഷ് കുഞ്ഞുമോന്റെ കോമഡിഷോ . അനുകരണകലയിലെ ഇപ്പോഴത്തെ ട്രെൻഡിങ് കോമഡി താരം മഹേഷ് കുഞ്ഞുമോൻ അമ്പതിലധികം സെലിബ്രിറ്റികളെയും നേതാക്കന്മാരെയും അനുകരിക്കുന്ന സ്പോട്ട് ഡബ്ബിങ് അടക്കമുള്ള സ്പെഷ്യൽ കോമഡി പ്രോഗ്രാം ഇന്ന് സെപ്റ്റംബർ 18 ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 7 മണിക്ക് ഷാർജ ബുത്തീന ലുലുവിൽ ആരംഭിക്കും. ഒരു മണിക്കൂർ നീണ്ടു നിൽക്കും. ദുബായ് വാർത്ത അവതാരക ശ്രീ ചിത്തിരയുടെ ഗാനവും ഉണ്ടാകും. ഏഷ്യാവിഷന്റെ ജനറൽ മാനേജർ ദീപ ഗണേഷ് ആണ് അവതാരക.
