പാകിസ്ഥാനിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ അക്രമാസക്തനായ 21 കാരനായ യാത്രക്കാരനെ സീറ്റിൽ കെട്ടിയിടാൻ ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധിതരായി
പെഷവാറിൽ നിന്ന് 160 ഓളം യാത്രക്കാരോടെ പറന്നുയർന്ന എയർബസ് A 320 വിമാനത്തിൽ യാത്രക്കാരൻ വിമാനത്തിന്റെ ഇടനാഴിയിൽ മലർന്നു കിടന്ന് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.
ക്രൂ അംഗങ്ങൾ യാത്രക്കാരനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അക്രമാസക്തനായപ്പോൾ വിമാനത്തിന്റെ ജനലിൽ ചവിട്ടുകയായിരുന്നു. തുടർന്ന് ഇയാളെ സീറ്റിൽ കെട്ടാൻ ഫ്ലൈറ്റ് അറ്റൻഡന്റുകൾ നിർബന്ധിതരാവുകയായിരുന്നു. ദുബായിലേക്ക് വിസിറ്റ് വിസയിൽ പോകുകയായിരുന്നു ഇയാൾ. വിമാനം ദുബായിലെത്തിയപ്പോൾ ഇയാൾ ശാന്തനായതായും എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.