മഹാമാരി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കോവിഡ് ഇപ്പോഴും പ്രശ്നമാണെങ്കിലും മഹാമാരിയുടെ കാലം അവസാനിച്ചിരിക്കുന്നു. ഇപ്പോൾ ആരും മാസ്ക്കും ധരിക്കുന്നില്ല – അമേരിക്കൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ ജോ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ യുഎസിൽ പ്രതിദിനം 3,000 ത്തിലേറെ പേരാണു കോവിഡ് മൂലം മരിച്ചത്. ഇപ്പോഴും 400 പേരെങ്കിലും പ്രതിദിനം മരിക്കുന്നുണ്ട്. ജൂലൈയിൽ കോവിഡ് ബാധിതനായ ബൈഡൻ രണ്ടാഴ്ചയിലേറെ ഐസലേഷനിലായിരുന്നു.