അബുദാബി ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾ വെള്ളിയാഴ്ച (ഇന്ന്) മുതൽ ഭാഗികമായി അടച്ചിടുമെന്ന് എമിറേറ്റിന്റെ ഗതാഗത മേഖല റെഗുലേറ്റർ അറിയിച്ചു.
അൽ മക്ത പാലം, സെപ്തംബർ 23 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ സെപ്തംബർ 26 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഇരു ദിശകളിലുമുള്ള വലത്തേയറ്റത്തെ രണ്ട് പാതകൾ വാഹന ഗതാഗതത്തിന് അടച്ചിടും. ഷെയ്ഖ് സായിദ് പാലത്തിൽ കോർണിഷിലേക്ക് പോകുന്ന രണ്ട് വലത് പാതകളും ഇതേ കാലയളവിൽ അടച്ചിരിക്കും.
വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.