Search
Close this search box.

12000 ദിർഹത്തിന് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച 3 പ്രവാസി വനിതകൾക്ക് ദുബായിൽ ജയിൽ ശിക്ഷയും നാട് കടത്തലും

 

12,000 ദിർഹത്തിന് ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് ദുബായിൽ വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് തടവ് ശിക്ഷ.

ദുബായ് ക്രിമിനൽ കോടതി പറയുന്നതനുസരിച്ച്, കേസിന്റെ വിശദാംശങ്ങൾ 2021 ഫെബ്രുവരി മുതലുള്ളതാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകിയ സൂചനയെത്തുടർന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

രണ്ടാം പ്രതി കുട്ടിയെ അമ്മയിൽ നിന്ന് എടുത്തു കൊണ്ടു വരികയും
മൂന്നാം പ്രതി ജുമൈറ ഏരിയയിൽ കുഞ്ഞിനെ സ്വീകരിക്കാനും എത്തിയിരുന്നു. അവിടെ വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ, കുഞ്ഞ് അവിഹിത ബന്ധത്തിൽ ഉണ്ടായതാണെന്നും പണം ആവശ്യമുള്ളതിനാലാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്നും കുട്ടിയുടെ അമ്മ സമ്മതിച്ചു.

മൂന്ന് പ്രതികൾക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷയും ശിക്ഷാ കാലാവധിക്കുശേഷം അവരെ നാടുകടത്തുകയും ചെയ്യും. കുഞ്ഞിനെ പ്രത്യേക ശിശു പരിചരണത്തിൽ പാർപ്പിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!