Search
Close this search box.

അബുദാബി സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ സൗകര്യം ഇന്ന് മുതൽ

Check-in facility restarted in Abu Dhabi city terminal from today

3 വർഷത്തെ ഇടവേളയ്ക്കു ശേഷം അബുദാബിയിലെ സിറ്റി ടെർമിനൽ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുന്നു. മിനയിലെ അബുദാബി ക്രൂയിസ് ടെർമിനലിലാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം.

നിലവിൽ ഇത്തിഹാദ് വിമാന യാത്രക്കാർക്കാണ് ഈ സേവനം. മറ്റ് വിമാനങ്ങളിലെ യാത്രക്കാർക്കും ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെ സൗജന്യ പാർക്കിംഗ് ഉണ്ട്. ഇത്തിഹാദ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ സഹകരണത്തോടെ മൊറാഫിക് ഏവിയേഷൻ സർവീസസിന്റെ നേതൃത്വത്തിലാണ് സർവീസ്. 1999-ൽ അബുദാബിയിൽ തുറന്ന സിറ്റി ടെർമിനൽ ഏറെ പ്രശസ്തമായിരുന്നു. 2019 ഒക്ടോബറിൽ ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.

പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ലഗേജുകൾ ഇവിടെ വച്ചിട്ട് നേരെ എയർപോർട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് ബോർഡിംഗ് പാസ്സുമായി പോകാം.

മുതിർന്നവർക്ക് 45 ദിർഹവും കുട്ടികൾക്ക് 25 ദിർഹവുമാണ് നിരക്ക്. നാലംഗ കുടുംബത്തിന് 120 ദിർഹം നൽകിയാൽ മതി. നിലവിലെ പ്രവൃത്തി സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. അടുത്ത മാസം മുതൽ 24 മണിക്കൂറും ടെർമിനൽ പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!