വാടക കരാറുകൾ വൈകി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീസിൽ 50 ശതമാനം ഇളവ് ഷാർജ അനുവദിച്ചു. 2022 അവസാനം വരെ കിഴിവ് ബാധകമായിരിക്കും.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എസ്ഇസി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷനായി. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എസ്ഇസി ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഈ തീരുമാനം എടുത്തത്.